പ്രവേശനോത്സവം 2021-22

ഗവ എൽ പി എസ് പെരുമ്പുഴയിൽ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ തളച്ചിടപ്പെട്ട കുരുന്നുകൾ വിദ്യാലയത്തിൻ്റെ വിശാലതയിലേക്ക്  ആദ്യമായി എത്തിയപ്പോൾ  അവർക്ക് പ്രവേശനോത്സവം വിസ്മയകരമായ  നവ്യാനുഭവമായി. വർണകിരീടങ്ങളും, ബലൂണുകളും  അണിഞ്ഞ് കോമ്പൗണ്ടിനകത്തേക്ക് പ്രവേശിച്ച കുട്ടികൾക്ക് അധ്യാപകരും, പി.ടി.എ.ഭാരവാഹികളും വാർഡ് മെമ്പർ അനിൽ കുമാറിൻ്റെയും പി ടി എ പ്രസിഡൻ്റ് വിജയകുമാറിൻെറയും നേതൃത്വത്തിൽ ആവേശകരമായ  വരവേൽപ്പ് നൽകി. കേരളപ്പിറവി ദിന പരിപാടികളും  വേറിട്ട അനുഭവമായിരുന്നു'

Back to school

സ്കൂൾ തുറപ്പിന് മുന്നോടിയായുള്ള പെരുമ്പുഴ ഗവ എൽ പി എ സി ലെ പി ടി എ പൊതുയോഗം ബഹു കുണ്ടറ MLA ശ്രീ പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
പുതിയ പി ടി എ പ്രസിഡൻ്റായി ശ്രീ വിജയകുമാറിനെയും വൈ. പ്രസിഡൻ്റായി ശ്രീ ഹരിയെയും മദർ പിടിഎ പ്രസിഡൻ്റായി ശ്രീമതി രഞ്ജിനിയെയും വൈ. പ്രസിഡൻ്റായി ശ്രീമതി   റീനയെയും തെരഞ്ഞെടുത്തു

പ്രവേശനോത്സവം 2021-22

ഗവ എൽ പി എസ് പെരുമ്പുഴയിൽ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ ...